പരിസ്ഥിതിദിനം വായനാക്കാർഡ്
- EC LEARNING
- Jun 13, 2021
- 1 min read
ശവസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

Comments