ചന്ദ്രയാൻ പ്രോഗ്രാമിന് കീഴിലുള്ള ആദ്യത്തെ ഇന്ത്യൻ ചാന്ദ്ര അന്വേഷണമായിരുന്നു ചന്ദ്രയാൻ-1. 2008 ഒക്ടോബറിൽ ഇന്ത്യൻ ബഹിരാകാശ സംഗവേഷണ സംഘടന ഇത് വിക്ഷേപിച്ചു, 2009 ആഗസ്റ്റ് വരെ പ്രവർത്തിച്ചു.
ഇന്ത്യയുടെ ചന്ദ്രയാത്ര ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ട് ചന്ദ്രയാൻ-1 എന്ന ഉപഗ്രഹമടങ്ങിയ പി.എസ്.എൽ. വി . സി 11 റോക്കറ്റ് 2008 ഒക്ടോബർ 22 ന് കുതിച്ചുയർന്നു. ഇന്ത്യയിലെ 110 കോടി ജനങ്ങളുടെ അഭിമാന മുഹൂർത്തമായിരുന്നു അത്. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു ചന്ദ്രയാൻ-1 വിക്ഷേപിച്ചത്.
ഐ. എസ് .ആർ.ഓ. ചെയർമാൻ ജി.മാധവൻ നായരായിരുന്നു അതിന് നേതൃത്വം നൽകിയത്. ബഹിരാകാശരംഗത്ത് ഇന്ത്യയുടെ സ്ഥാനമുയർത്താൻ പര്യാപ്‌ത്തമാണ് 386 കോടി രൂപയിലധികം ചെലവുവരുന്ന ചന്ദ്രയാൻ-1 ന്റെ വിക്ഷേപണം. റഷ്യ,യു.എസ് ,ചൈന , ജപ്പാൻ, എന്നെ രാജ്യങ്ങളോടൊപ്പം ഇന്ത്യക്കും ഈ രംഗത്ത് സ്ഥാനമുറപ്പിക്കാം.
ഇന്ത്യൻ ബഹിരാകാശകേന്ദ്രത്തിലെയും അനുബന്ധസ്ഥാപനങ്ങളിലെയും ഉന്നതഉദ്യോഗസ്ഥരാണ് ചന്ദ്രയാൻ-1 ന്റെ വിക്ഷേപണത്തിന് മുന്നിൽ അണിനിരന്നത്. ഇതിൽ നിന്നുള്ള മൂൺ ഇമ്പാക്ട് പ്രോബ് പ്രധാനഉപഗ്രഹത്തിൽ നിന്നും വേർപ്പെടുത്തടി ചന്ദ്രനിൽ പതിപ്പിക്കുകയും അതിന്റെ ചിത്രങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുകയും ചെയ്തു. എം.ഐ.പി.യെ സ്വയം തിരിക്കുന്ന രീതിയിലുള്ള സംവിധാനത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ചന്ദ്രപരിതലത്തിലേക്കുള്ള ഗതിവേഗവും നിയന്ത്രണവും ഉറപ്പാക്കാൻ ഇതുമൂലം സാധിച്ചു. ഗതിവേഗത്തിന്റെ തരാം മനസിലാക്കൻ എം.ഐ.പി.യിൽ റേഡിയോ ആൾട്ടീമീറ്റർ ഘടിപ്പിച്ചിരുന്നു. തുടരെ തുടരെ ചിത്രങ്ങൾ പകർത്താൻ മൂൺ ഇമേജർ എന്ന ക്യാമറയും ഘടിപ്പിച്ചിരുന്നു.
2008 നവംബർ 14 നു രാത്രി 8.31നു ചന്ദ്രയാൻ-1 ൽ നിന്ന് മൂൺ ഇമ്പാക്ട് പ്രോബ് ചന്ദ്രപരിതലത്തിൽ പതിപ്പിക്കാനായി വേർപ്പെടുത്തി. ചന്ദ്രോപരിതലം ചരിത്രത്തിലാദ്യമായി ത്രിവർണ്ണമണിഞ്ഞു. ചന്ദ്രയാന്റെ മൂന്നുവശങ്ങളും ത്രിവർണ്ണം പതിക്കണമെന്നു മുൻ രാഷ്‌ട്രപതി Dr. എ .പി .ജെ. അബ്ദുൽകലാം ന്റെ നിർദ്ദേശമായിരുന്നു. ഇന്ത്യൻ ത്രിവർണ്ണപതാക ചന്ദ്രനിലെത്തിക്കണമെന്ന ആശയം ഐ .സ്.ആർ.ഓ. പ്രവത്തകർക്ക് സ്വാഗതാർഹമായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ബല്ലാലൂവിൽ സ്ഥാപിച്ചിരുന്ന രണ്ടു ആന്റിനകളിലേക്കും ഇൻട്രാക് നിയന്ത്രണകേന്ദ്രത്തിലേക്കും എം. ഐ. പി. വഴിയുള്ള വിവരങ്ങൾ ചന്ദ്രയാൻ വഴിയെത്തി. എം. ഐ. പി. ചന്ദ്രോപരിതലത്തിൽ പതിച്ചതോടെ ചന്ദ്രനിലേക്ക് പോകുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യ നേടിക്കഴിഞ്ഞുവെന്നു തെളിയിക്കപ്പെട്ടു. മറ്റു രാജ്യങ്ങൾക്കൊന്നും ആദ്യ ശ്രമത്തിൽ നേടാൻ കഴിയാത്ത ദൗത്യമാണ് ചന്ദ്രയാൻ-1 ലൂടെ ഇന്ത്യ നേടിയത്.
ചന്ദ്രയാൻ-1 ന്റെ ലക്‌ഷ്യം ഹീലിയം 3 ന്റെയും ജലത്തിന്റെയും സാന്നിധ്യം അറിയുക എന്നതാണ്. ചന്ദ്രനിലെ ജലം, രസധാതുക്കൾ എന്നിവയുടെ ലഭ്യതയെ കുറിച്ചറിയാൻ ഈ ദൗത്യം പ്രയോജനപ്പെടുന്നു.യുവതലമുറയെ ശാസ്ത്രപഠനത്തിലേക്കും ബഹിരാകാശ ഗവേഷണ രംഗത്തേക്കും ആകർഷിക്കുന്നതിന് ചന്ദ്രയാൻ-1 പ്രേരണയാവുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ ധാരാളം ജലാശയം ഉള്ളതായി ചന്ദ്രയാൻ കണ്ടെത്തുകയുണ്ടായി.
സൗരയൂഥത്തിലെ ഏതുഭാഗത്തേക്കും ഉപഗ്രഹങ്ങൾ അയക്കാൻ കഴിയുമെന്ന് ചന്ദ്രയാൻ - 1 തെളിയിച്ചു കഴിഞ്ഞു. അന്തമായ ആകാശത്തിന്റെ ഉയരങ്ങൾ കീഴടക്കി ഗ്രഹാന്തരരഹസ്യങ്ങളുടെ വായതിൽ തുറക്കാൻ ഇന്ത്യ നടത്തിയ ആദ്യ ചുവടുവെപ്പാണ് ചന്ദ്രയാൻ -1 . മുഴുവൻ ഇന്ത്യക്കാരുടെയും ഉള്ളിൽ പ്രതീക്ഷയുടെ ഒരായിരം മഴവില്ലു വിരിച്ച ചന്ദ്രയാൻ - 1 ന്റെ ദൗത്യം ആർക്കും വിസ്മരിക്കാൻ ആവില്ല. ആകാശത്തെ അമ്പിളിയെ കാണുമ്പോൾ ആ താമരക്കുമ്പിളിൽ നമ്മുടെ മൂവർണ്ണകണ്ണാടി ഉണ്ടെന്ന കാര്യം ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കാം.
Comments